പഴനി തീര്‍ത്ഥാടന സംഘത്തിന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു; ആറു മലയാളികള്‍ മരിച്ചു

പഴനിതീര്‍ത്ഥാടനത്തിനായി പോയവരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ആറ് മലയാളികള്‍ മരിച്ചു. പഴനിക്കടുത്ത ആയക്കുടിയില്‍ രാത്രി 12 മണിയോടെയാണ് അപകടം. സംഭവത്തില്‍ കോട്ടയം മുണ്ടക്കയം സ്വദേശികളായ കോരിത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി അഭിജിത്ത്, സുരേഷ്, ഭാര്യരേഖ, മകന്‍ മനു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാന്‍ എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സജിനി, ആദിത്യന്‍ എന്നിവര്‍ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ട് 3.30നാണ് കോട്ടയത്തുനിന്നും രണ്ടു കുടുംബത്തിലുള്ള എട്ടംഗ സംഘ പഴനിയിലേക്ക് യാത്ര തിരിച്ചത്. പഴനിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച ഒവി വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു.