ആണവകരാര്‍; പിന്‍മാറിയാല്‍ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഹസന്‍ റുഹാനി

ടെഹ്‌റാന്‍: ആണവ കരാറില്‍ നിന്ന് പിന്‍മാറിയാല്‍ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഇറാന്‍ പ്രസിഡന്റ് രംഗത്തെത്തിയത

കരാറില്‍നിന്നു പിന്മാറുന്ന കാര്യം അമേരിക്ക തീരുമാനിച്ചതായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. മേയ് 12-നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനം പ്രഖ്യാപിക്കുന്നത്.

കരാറില്‍ നിന്നും പിന്മാറുമെന്നു തന്നെയാണ് ഇതുവരെയുള്ള സൂചനകള്‍. ഇറാനുമായി നിലവിലുള്ള ആണവകരാര്‍ ഭ്രാന്തന്‍ കരാറാണെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.

അതേസമയം, യുഎസ് കരാറില്‍നിന്ന് പിന്മാറുന്നതിനെതിരേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നറിയിപ്പു നല്‍കി. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനുവരെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.