സംസ്ഥാനത്ത് പിണറായി സർക്കാരിന്റെ ഭരണത്തിൽ ക്രമസമാധാന പാലനം തകർന്നെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ

ചെങ്ങന്നൂർ: സംസ്ഥാനത്ത് പിണറായി സർക്കാരിന്റെ ഭരണത്തിൽ ക്രമസമാധാന പാലനം തകർന്നെന്നു കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ. ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുടെ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
സംസ്ഥാനത്ത് അക്രമ രാഷ്ട്രീയം കൊടികുത്തി വാഴുന്നു. ശ്രീജിത്ത് എന്ന പിന്നാക്കക്കാരനായ യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണു നടക്കുന്നത്. കർണാടകയിൽ ബിജെപിയുടെ ജയം സുനിശ്ചിതമാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.