വയനാട്ടില്‍ വിഷകള്ള് കുടിച്ച് ഒരാള്‍ മരിച്ചു. ഇയാള്‍ മദ്യപിച്ച ഷാപ്പില് നിന്നും കള്ളുകുടിച്ച അഞ്ചുപേരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാപ്പില് നിന്നും കള്ളുകുടിച്ചു മടങ്ങിയ തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40)യാണു മരിച്ചത്. വായില്‍ നിന്നു നുരയും പതയും വന്ന് അവശനായ നിലയില്‍ വൈകിട്ട് മൂന്നോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. രാത്രിയോടെ ഇയാള്‍ മരിച്ചു. പലയിടങ്ങളിലായി വീണു കിടക്കുകയായിരുന്ന മറ്റു മൂന്നു പേരെ രാത്രിയോടെയാണ് ആശുപത്രിയിലെത്തിച്ചത്.
മരമൂല കോളനി ബാലന്, വീട്ടിയേരി കാലാകോളനി വര്‍ഗീസ്, വേരന്‍, മാണി, വിനു എന്നിവരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ വര്‍ഗീസ് അതീവ ഗുരുതരാവസ്ഥയിലാണ്. കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്ന് അഞ്ചു പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഷാപ്പു നടത്തിപ്പുകാരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലിലെടുത്തു. മരിച്ച ഗോപിയുടെ പക്കല്‍ നിന്നും കള്ളുകുപ്പി കണ്ടെത്തിയതാണ് വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്ന് പൊലീസിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്.