ഇ​ട​പാ​ടു​കാ​ര്‍ ഉപേക്ഷിച്ചു ; കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക അ​ട​ച്ചു​പൂ​ട്ടുന്നു

ട്രം​പി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക അ​ട​ച്ചു​പൂ​ട്ടുന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​ത്. ക​മ്ബനി​യെ പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. 8.70 ല​ക്ഷം പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക് ഫേ​സ്ബു​ക്കി​ലൂ​ടെ ചോ​ര്‍​ത്തി​യ​ത്. വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.

ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ത​ങ്ങ​ളു​ടെ ഇ​ട​പാ​ടു​കാ​ര്‍ ഉ​പേ​ക്ഷി​ച്ചെ​ന്നും ഇ​നി ബി​സി​ന​സ് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക അ​റി​യി​ച്ചു. അ​തേ​സ​മ​യം കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക അ​ട​ച്ചു പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യാ​നു​ള്ള ന​ട​പ​ടി​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു.

© 2024 Live Kerala News. All Rights Reserved.