പൊടിക്കാറ്റ്; 115 മരണം; ഉത്തരേന്ത്യയില്‍ 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം

ലക്‌നോ: കനത്ത പൊടിക്കാറ്റും പേമാരിയും ഉണ്ടായ സാഹചര്യത്തില്‍ ഉത്തരേന്ത്യയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അടുത്ത 48 മണിക്കൂര്‍ സമാനമായ സാഹചര്യം നിലനില്‍ക്കാന്‍ സാധ്യയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പൊടിക്കാറ്റിലും പേമാരിയിലും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലായി 115 പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.ഉത്തര്‍പ്രദേശില്‍ മാത്രം 73 പേര്‍ മരിച്ചു.രാജസ്ഥാനില്‍ പൊടിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 36 ആയി.ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണു കൂടുതല്‍ നാശനഷ്ടം. പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു.