ലിഗയുടെ കൊലപാതകം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

പീഡന ശ്രമത്തിനിടെ ലിഗയെ ശ്വാസം മുട്ടിച്ച്‌ കൊന്നെന്ന് പ്രതികളുടെ കുറ്റസമ്മതം. പ്രതികള്‍ക്കെതിരെ കൊലപാതകവും ബലാത്സംഗവുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മികച്ച അന്വേഷണമാണ് നടന്നതെന്ന് ഡിജിപി പറഞ്ഞു.

മാർച്ച് 11 നാണ് ലിഗയെ പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോർട്ടില്‍നിന്ന് ലിഗയെ കാണാതാവുന്നത്. അന്നേ ദിവസം ഓട്ടോറിക്ഷയിൽ ലിഗ കോവളത്തെ ഗ്രോവ് ബീച്ചിലെത്തി. അതിനുശേഷം പനത്തുറയിലെ ക്ഷേത്രപരിസരത്ത് പോയി. അവിടെ വച്ചാണ് ഉമേഷും ഉദയനും ലിഗയെ കാണുന്നത്.