ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്​ മെയ്​ 28ന്

ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചു. മെയ്​ 28ന്​ വോ​െട്ടടുപ്പ്​ നടക്കും. മെയ്​ 31നാണ്​ വോ​െട്ടണ്ണൽ. മെയ്​ മൂന്നിന്​ തെരഞ്ഞെടുപ്പ്​ വിജ്ഞാപനം പുറത്തിറങ്ങും.

മെയ്​ 10 വരെയാണ്​ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാവുക. മെയ്​ 11ന്​ പത്രികകളുടെ സൂക്ഷ്​മപരിശോധന നടക്കും. തെരഞ്ഞെടുപ്പ്​ പെരുമാറ്റചട്ടം ഇന്ന്​ മുതൽ നിലവിൽ വരും.

ഉപതെരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ ആണ് കോൺഗ്രസ് സ്ഥാനാർഥി. എൽ ഡി എഫ് സ്ഥാനാർഥി സജി ചെറിയാനും ബിജെപിക്ക് വേണ്ടി ശ്രീധരൻ പിള്ളയും കളത്തിലിറങ്ങും.

അതെസമയം, ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ വോട്ടർമാരുടെ എണ്ണത്തിൽ വൻ ഇടിവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.90 ലക്ഷത്തിലേറെ വോട്ടർമാരുണ്ടായിരുന്ന മണ്ഡലത്തിൽ നിലവിൽ 1.70 ലക്ഷത്തിനടുത്തു വോട്ടർമാരേ ഉള്ളൂ. ഇരുപതിനായിരത്തിലേറെ വോട്ടർമാരുടെ കുറവ് എങ്ങനെ വന്നെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണു തിര‍ഞ്ഞെടുപ്പ് കമ്മിഷൻ.