ഡിഎന്‍എ പരിശോധനാഫലം ലഭിച്ചു; ആ മൃതദേഹം ലിഗയുടേത് തന്നെ

തിരുവനന്തപുരത്ത് കണ്ടല്‍കാടില്‍ കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതാണെന്ന് തെളിഞ്ഞു. അന്വേഷണസംഘത്തിന് ലഭിച്ച ഡിഎന്‍എ പരിശോധനാഫലത്തിലാണ് മൃതദേഹം ലിഗയുടേതാണെന്ന് പറയുന്നത്.

സഹോദരി ഇല്‍സയുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്താണ് ഡിഎന്‍എ പരിശോധന നടത്തിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ഡിഎന്‍എ പരിശോധന. ഫോറന്‍സിക് റിപ്പോര്‍ട്ട് നാളെ ലഭിക്കും

പോത്തന്‍കോട് അരുവിക്കരകോണത്തെ ആശുപത്രിയിലെത്തിയ ലിഗയെ കഴിഞ്ഞ മാര്‍ച്ച് 14നാണ് കാണാതായത്. ഒരു മാസം നീണ്ട തിരച്ചിലിനൊടുവില്‍ കോവളത്തെ തിരുവല്ലം പനത്തുറയില്‍ പുനംതുരുത്തില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ശിരസറ്റനിലയിലായിരുന്നു ലിഗയുടെ മൃതദേഹം കാണപ്പെട്ടത്. ലാത്വിയന്‍ പൗരത്വമുള്ള ലിഗയും കുടുംബവും അഞ്ചു വര്‍ഷമായി അയര്‍ലന്‍ഡിലാണ് താമസിച്ചുവന്നിരുന്നത്.