കതിരൂര്‍ മനോജ് വധം: സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കീഴടങ്ങി

 

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനനന്‍ തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങല്‍. കേസിലെ 20 ാം പ്രതിയാണ്. കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു

© 2024 Live Kerala News. All Rights Reserved.