പെട്രോൾ – ഡീസൽ വില ഇന്നും വർദ്ധിച്ചു; റെക്കോർഡ് വിലയിൽ

പെട്രോൾ – ഡീസൽ വില ഇന്നും വർദ്ധിച്ചു; റെക്കോർഡ് വിലയിൽ
സംസ്ഥാനത്ത് പെട്രോള്‍ വില ഇന്നും ഉയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 78 രൂപ 61 പൈസ, ഡീസല്‍ ലിറ്ററിന് 71 രൂപ 52 പൈസ.

ബംഗളൂരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ധനവില കേരളത്തെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ മുംബൈയില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. ഒരു ലീറ്റര്‍ പെട്രോളിന് എണ്‍പത്തിരണ്ടു രൂപ മുപ്പത്തഞ്ചുപൈസയാണ് മുംബൈയിലെ വില. എന്നാല്‍ മാഹിയില്‍ പെട്രോളിന് 72 രൂപ 26 പൈസയും ഡീസലിന് 67 രൂപ ഒരു പൈസയും.

രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുള്ള വര്‍ധനയാണ് കാരണമെന്ന് എണ്ണകമ്പനികള്‍ പറയുന്നു. എന്നാല്‍ ഇന്ധനവില ഇതിന് മുമ്പ് ഉയര്‍ന്നുനിന്ന 2013-14 കാലത്തുള്ളതിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ അസംസ്‌കൃത എണ്ണവില. പെട്രോള്‍, ഡീസല്‍ വിലയുടെ പകുതിയോളം കേന്ദ്ര, സംസ്ഥാന തീരുവകളാണ്. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രാലയം അംഗീകരിച്ചിട്ടില്ല.

© 2024 Live Kerala News. All Rights Reserved.