ക്രിക്കറ്റ് താരങ്ങള്‍ക്ക് വാതുവെപ്പില്‍ പങ്കില്ല: റെയ്‌ന

 

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങള്‍ക്ക് വാതുവെപ്പിലും ഒത്തുകളിയിലും പങ്കില്ലെന്ന് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഐപിഎല്‍ ഒത്തുകളി കേസില്‍ മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ കുറ്റവിമുക്തരായ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റെയ്‌ന. ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീമംഗം ഒത്തുകളിയില്‍ പരസ്യപ്രസ്താവനയുമായി രംഗത്തെത്തുന്നത്.

ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ യാതൊരു പങ്കുമില്ല. അതിനാല്‍ ഈ ആരോപണങ്ങള്‍ക്ക് അവരുടെ ആത്മവീര്യം കെടുത്താനാവില്ല റെയ്‌ന പറഞ്ഞു. അടുത്തിടെ വിവാഹിതനായ റെയ്‌ന ബംനൗളിയില്‍ ഉള്ള വധൂഗൃഹം സന്ദര്‍ശിക്കവെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഐപിഎല്‍ വാതുവെപ്പ് കേസില്‍ റെയ്‌നയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.