സിപിഐഎം 22-ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കമാകും

സിപിഐഎം പാർട്ടി കോൺഗ്രസിന് ഇന്ന് ഹൈദരാബാദിൽ തുടക്കമാകും. സ്വാതന്ത്ര്യസമര സേനാനിയും തെലങ്കാന സായുധ സമരനായികയുമായ മല്ലു സ്വരാജ്യം പതാക ഉയർത്തുന്നതോടെയാണ് സിപിഐഎമ്മിന്റെ 22-ാം മത് പാർട്ടി കോൺഗ്രസ് തുടങ്ങുക. ഹൈദരാബാദിലെ ആർടിസി കല്യാണമണ്ഡപത്തിൽ ഒരുക്കിയിരിക്കുന്ന മുഹമ്മദ് അമീൻ നഗറിലെ ഖഗൻദാസ്‐ സുകോമൾസെൻ മഞ്ചിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രകാശ് കാരാട്ട് രാഷ്ട്രീയ പ്രമേയവും, സീതാറാം യെച്ചൂരി രാഷ്ട്രീയ സംഘടന റിപ്പോർട്ടും ഇന്ന് അവതരിപ്പിക്കും. കോൺഗ്രസ് ബന്ധം സംബന്ധിച്ച ബദൽ രേഖയും യെച്ചൂരി ഇന്ന് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കും. സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി സെക്രട്ടറി മനോജ് ഭട്ടാചാര്യ, ജി ആർ ശിവശങ്കരൻ (ഫോർവേഡ് ബ്ലോക്ക്), ആശിഷ് ഭട്ടാചാര്യ (എസ്യുസിഐ) എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

© 2022 Live Kerala News. All Rights Reserved.