മോദിയെയും സര്‍ക്കാരിനെയും പരിഹസിച്ച് പാട്ടു പാടി, തമിഴ് ഗായകന്‍ കോവനെ അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പാട്ട് പാടിയതിന് പ്രശസ്ത തമിഴ് ഗായകന്‍ കോവനെ പൊലീസ് അറസ്റ്റ് ചെയ്തു. കാവേരി പ്രശ്‌നത്തിലായിരുന്നു കോവന്‍ ബിജെപി രാഷ്ട്രീയത്തെയും മോദിയെയും പരിഹസിച്ച് കഴിഞ്ഞ ദിവസം പാട്ട് പാടിയത്. ബിജെപി യൂത്ത് വിംഗ് സെക്രട്ടറി എന്‍.ഗൗതം നല്കിയ പരാതിയിലാണ് കോവനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കാവേരിപ്രശ്നത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ അവസരത്തിലാണ് ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി നടത്തിയ രഥയാത്രയില്‍ പങ്കെടുത്ത് കോവന്‍ പാട്ട് പാടിയത്.