സര്‍വേക്കെതിരെ സമരം നടത്തുന്നത് മുസ്ലിം തീവ്രവാദികളെന്ന് എ വിജയരാഘവന്‍

മലപ്പുറത്ത് ദേശീയപാത സര്‍വേക്കെതിരെ സമരം നടത്തുന്നത് മുസ്ലിം തീവ്രവാദികളെന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍. മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷനിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വിജയരാഘവന്റെ വിവാദ പ്രസ്താവന. ലീഗ് തീവ്രവാദികളെ മുന്നില്‍ നിര്‍ത്തുന്നതായും വിജയരാഘവന്‍ ആരോപിച്ചു.

അതേസമയം മലപ്പുറം ജില്ലയിലെ ദേശീയപാത 66ന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഈമാസം 11ന് സര്‍വക്ഷി യോഗം വിളിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. നിയമസഭയിലും പാര്‍ലമന്റെിലും പ്രതിനിധ്യമുള്ള കക്ഷികളുടെ യോഗം അന്നു രാവിലെ 10.30ന് തിരുവനന്തപുരത്താണ് ചേരുക.