സൗദി അറേബ്യയുടെ വിവിധ പ്രവശ്യകളില്‍ ശക്തമായ കാറ്റും മഴയും

റിയാദ്‌: സൗദിയുടെ വിവിധ പ്രവശ്യകളില്‍ ശക്തമായ കാറ്റും മഴയും. സൗദിയില്‍ ഒരാഴ്ചത്തോളമായി പൊടിക്കാറ്റ് വീശുന്നുണ്ട്. ഇതിനൊപ്പം മഞ്ഞും മഴയുമുണ്ട്. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് ഇത്. വ്യത്യസ്ത കാലാവസ്ഥയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പുണ്ട്.

അസീര്‍ അടക്കമുള്ള പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസം കനത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു. മഴയിലും മഞ്ഞ് വീഴ്ചയിലും ഗതാഗതത്തെയും ജനജീവിതത്തെയും സാരമായി ബാധിച്ചു. മഞ്ഞ് വീഴ്ചയില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.