സംസ്ഥാനത്ത് മതപണ്ഡിതര്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് കുഞ്ഞാലിക്കുട്ടി

ണ്ണൂര്‍: സംസ്ഥാനത്ത് മതപണ്ഡിതര്‍ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ‘ഇപ്പോള്‍ മതപണ്ഡിതര്‍ മിണ്ടിയാല്‍ കേസെടുക്കുന്ന അവസ്ഥയാണുള്ളത്. ഫാറുഖ് കോളജ് പ്രശ്നം അതാണ് കാണിക്കുന്നത്. പറയുന്നത് മനസ്സിലാകാത്തതുകൊണ്ടാണ് പോലീസുകാര്‍ എഫ്ഐആര്‍ ഇടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കൊല്ലിനും കൊലപാതകത്തിനും അറുതിയുണ്ടാകണമെന്നും അല്ലെങ്കില്‍ കേരളം സടകുടഞ്ഞെഴുന്നേല്‍ക്കുമെന്നും പിന്നീട് ഇടതു സര്‍ക്കാരിന് ഇവിടെ ഭരിക്കാനാകില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഫാറൂഖ് കോളജ് അധ്യാപകന്റെ പ്രസംഗം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടി പുതിയ പ്രസ്ഥാവന.