കാശ്‌മീരിൽ തീവ്രവാദി ആക്രമണം; സ്‌പെഷ്യൽ ഒാഫീസർ കൊല്ലപ്പെട്ടു

ജമ്മുശ്​മീരിലെ അനന്ത്​നാഗിൽ തീവ്രവാദികൾ വീട്ടിൽ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തിൽ സ്‌പെഷ്യൽ ഒാഫീസർ കൊല്ലപ്പെട്ടു. മുഷ്​താഖ്​ അഹമ്മദ്​ ശൈഖ്​ ആണ്​ കൊല്ലപ്പെട്ടത്​. ബിജ്​ബെഹറയിലെ കാത്​സൂവിലുള്ള വീട്ടിലാണ്​ സംഭവം.

തീവ്രവാദികൾ വീട്ടിൽ അതിക്രമിച്ച്​ കയറി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മുഷ്​താഖി​െന ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴിയാണ്​ മരിച്ചത്​. മുഷ്​താഖി​​െൻറ ഭാര്യക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്​.