ത്രിപുര: ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ കൊള്ളയടിച്ചത് 1699 വീടുകളും 380 ഓഫീസുകളും; 964 പേ​രെ ശാ​രീ​രി​ക​മാ​യി ആ​​ക്ര​മി​ച്ചു

ത്രി​പു​ര​യി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ 1699 വീ​ടു​ക​ളും 380 പാ​ർ​ട്ടി ഒാ​ഫിസു​ക​ളും ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ 48 ഒാ​ഫി​സു​ക​ളും ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ കൊ​ള്ള​യ​ടി​ച്ച​താ​യുള്ള കണക്കുകൾ സി.​പി.​എം നേതൃത്വം പുറത്ത് വിട്ടു. 21 മു​സ്​​ലിം​ക​ളു​ടെ വീ​ട്​ കൊ​ള്ള​യ​ടി​ച്ച സംഘം ചി​ല ജി​ല്ല​ക​ളി​ൽ വീ​ടു​ക​ളി​ൽ​നി​ന്ന്​ താ​മ​സ​ക്കാ​രെ പു​റ​ത്താ​ക്കു​ക​യും ചെയ്തതായി കണക്കുകൾ പറയുന്നു.

തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​കരും അ​നു​ഭാ​വി​ക​ളു​മാ​യ 964 പേ​രെ ശാ​രീ​രി​ക​മാ​യി ആ​​ക്ര​മി​ച്ചു. 219 പേ​രു​ടെ വീ​ടു​ക​ൾ ക​ത്തി​ച്ചു. അ​ക്ര​മി​ക​ൾ 452 ക​ട​ക​ളാ​ണ്​ കൊ​ള്ള​യ​ടി​ക്കു​ക​യും തീ​യി​ടു​ക​യും ചെ​യ്​​ത​ത്. 53 റ​ബ​ർ പ്ലാ​േ​ൻ​റ​ഷ​നു​ക​ൾ തീ​യി​ട്ട​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി രൂ​പ ത​ട്ടി​യെ​ടു​ത്ത 230 സം​ഭ​വങ്ങ​ളും ഉണ്ടായി. കൊ​വാ​യി​ൽ മാ​ത്രം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​യ 275 കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ളാ​ണ്​ ബ​ല​മാ​യി ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സു​കാ​ർ പി​ടി​ച്ചെ​ടു​ത്തത്.

സം​സ്ഥാ​ന​ത്ത്​ ആ​കെ 110 പാ​ർ​ട്ടി ഒാ​ഫി​സു​ക​ളാ​ണ്​ തീ​യി​ട്ട്​ ന​ശി​പ്പി​ച്ച​ത്. 252 പാ​ർ​ട്ടി ഒാ​ഫി​സു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും പൂ​ട്ടി​യി​ടു​ക​യും ചെ​യ്തു. ഉ​ദ​യ്​​പൂ​രി​ലെ കി​ല്ല​യി​ൽ നി​ര​വ​ധി മു​സ്​​ലിം കു​ടും​ബ​ങ്ങ​ളെ വീ​ടു​ക​ളി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി. സാ​ദ​റി​ൽ 21 മു​സ്​​ലിം കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ൾ കൊ​ള്ള​യ​ടി​ച്ചു.