സ്വകാര്യ വിവരച്ചോര്‍ച്ച; മുഴുവന്‍ പേജ് പത്ര പരസ്യത്തിലൂടെ മാപ്പിരന്ന് സക്കര്‍ബര്‍ഗ്

അഞ്ചു കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ വീണ്ടും ക്ഷമാപണവുമായി ഫെയ്സ്ബുക്ക്. ബ്രിട്ടീഷ് പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പുി പറച്ചിലുമായി എത്തിയിരിക്കുന്നത്. ‘നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്കത് കഴിയുന്നില്ലെങ്കില്‍ നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അര്‍ഹതയില്ല’ എന്നായിരുന്നു മുഴുപേജ് പരസ്യത്തിനു നല്‍കിയിരുന്ന തലക്കെട്ട്. ഫേസ്ബുക്കിനു ചെയ്തത് വിശ്വാസ്യതാ ലംഘനമാണെന്നും ആ സമയത്ത് തങ്ങള്‍ കൂടുതലായി ഒന്നും ചെയ്തിരുന്നില്ലെന്നും വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച് നല്‍കിയ വിശദീകരണത്തില്‍ സുക്കര്‍ബര്‍ഗ് പരാമര്‍ശിക്കുന്നു.

അഞ്ചുകോടി ഫേയ്‌സ് ബുക്ക് ഉപയുക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പിന് അനുകൂലമായി ഉപയോഗിക്കുകയായിരുന്നു ക്രോംബ്രിജ് അനലിറ്റിക്ക ചെയ്തത്.
അലക്‌സാണ്ടര്‍ കോഗന്‍ എന്നയാളിന്റെ ആപ്പിനു ഫേസ്ബുക്കില്‍ ലഭിച്ച പ്രവേശനാനുമതി ദുരുപയോഗിച്ചാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്. എന്നാല്‍ തങ്ങളുടെ അറിവോടെയല്ല തെരഞ്ഞെടുപ്പില്‍ ഇത് ഉപയോഗിച്ചതെന്നാണ് സുക്കര്‍ബര്‍ഗിന്റെ വാദം.