കാലിത്തീറ്റ കുംഭകോണം : നാലാം കേസില്‍ ലാലുപ്രസാദ് യാദവിന് ഏഴ് വര്‍ഷം തടവ്

കാലീത്തീറ്റ കുഭംകോണക്കേസില്‍ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് വീണ്ടും തിരിച്ചടി. നാലാം കേസില്‍ ലാലു പ്രസാദ് യാദവിന് ഏഴ് വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. റാഞ്ചി സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഡുംക ട്രഷറിയില്‍ വ്യാജബില്ലുകള്‍ നല്‍കി 3.13 കോടി രൂപ തട്ടിച്ച കേസിലാണ് ഇപ്പോല്‍ വിധി വന്നിരിക്കുന്നത്. ആദ്യകേസുകളില്‍ വിധി വന്നതിനെ തുടര്‍ന്ന് ഇപ്പോൾ ജയിലില്‍ കഴിയുകയാണ് ലാലു പ്രസാദ് യാദവ്.

നാലാം കേസില്‍ പ്രതിയായിരുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കഴിഞ്ഞ ദിവസം റാഞ്ചി കോടതി വെറുതെവിട്ടിരുന്നു. കേസില്‍ ഉള്‍പ്പെട്ട 31 പേരുടെ വിചാരണ പൂര്‍ത്തിയാവുകയും അതില്‍ 19 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 1995-96 കാലഘട്ടത്തില്‍ വ്യാജ ബില്ലുകള്‍ നല്‍കി പണം തട്ടിയ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്