യുപിയില്‍ നിര്‍ണ്ണായകം; പത്തു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ്

ലക്‌നൗ:: യുപിയില്‍ പത്തു രാജ്യസഭാ സീറ്റുകളിലേക്ക് ഇന്നു തിരഞ്ഞെടുപ്പ് നടക്കും. യുപിയില്‍ നിര്‍ണ്ണായക മത്സരമാണ് നടക്കുന്നത്. അംഗസഖ്യ കുറഞ്ഞതിനാല്‍ പഞ്ചാബില്‍ നിന്നും മാറിയ അരുണ്‍ ജയ്റ്റലി ഇത്തവണ ഉത്തര്‍പ്രദേശില്‍ നിന്നാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെ 11 സ്ഥാനാര്‍ഥികള്‍ രംഗത്തുള്ളതാണു തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

എന്‍ഡിഎയ്ക്ക് 324 വോട്ടുള്ള യുപിയില്‍ വിജയിക്കാന്‍ 37 വോട്ട് ഒരാള്‍ക്ക് വേണം. എട്ടു സീറ്റുകളില്‍ ബിജെപിക്ക് ജയിക്കാനാകും. ഒരു സീറ്റ് സമാജ്വാദി പാര്‍ട്ടിക്കും ലഭിക്കും. അവശേഷിക്കുന്ന ഒരു സീറ്റാണു നിര്‍ണായകമാകുന്നത്.

പശ്ചിമബംഗാള്‍, കര്‍ണാടക, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തെലുങ്കാന സംസ്ഥാനങ്ങളിലാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുക. വി. മുരളീധരന്‍ ഉള്‍പ്പെടെ 33 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.