വയല്‍ക്കിളി സമരം ജനകീയമല്ല; മാധ്യമങ്ങള്‍ അരാജക സമരങ്ങളുടെയൊപ്പമെന്ന് എളമരം കരീം

കോഴിക്കോട്: മാധ്യമങ്ങള്‍ക്കെതിരെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം .ട്രേഡ് യൂണിയന്‍ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ അരാജക സമരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയാണെന്ന് എളമരം കരിം പറഞ്ഞു.

കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിയ സമരം ജനകീയ സമരമല്ലെന്നും ഭൂരിപക്ഷം ഭൂ ഉടമകളും സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടുണ്ടെന്നും, ഏതാനും ചിലരെ മുന്നില്‍ നിറുത്തി പുറത്തു നിന്നുള്ളവരാണ് അവിടെ സമരം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലബാറിന്റെ വികസനത്തിന് ഹൈവേ നിര്‍മക്കേണ്ടത് അത്യാവശ്യമാണെന്നും ഇത് പ്രദേശത്തിന്റെ മുഴുവന്‍ വികസനത്തിനും കാരണമാകുമെന്നും, ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.