കാർവാർ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽഅപ്രന്റീസ് തസ്തികയിൽ 67 ഒഴിവുണ്ട്. അപ്രന്റീസ് ഷിപ്പ് പൂർത്തിയാക്കിയവരും പരിശീലനം നേടുന്നവരും അപേക്ഷിക്കേണ്ടതില്ല. ട്രേഡ്, ഒഴിവ് (ഒരുവർഷം ദൈർഘ്യമുള്ളത്)
ഫിറ്റർ 9, മെഷിനിസ്റ്റ് 6, വെൽഡർ 6, ഇലക്ട്രീഷ്യൻ 7, ഇൻസ്ട്രുമെന്റ് മെക്കാനിക് 3, മെക്കാനിക് ആർ ആൻഡ് എ/സി 5, പെയിന്റർ (ഏ) 2, ഇലക്ട്രോണിക് മെക്കാനിക് 9.
ട്രേഡ്, ഒഴിവ് (രണ്ടുവർഷം ദൈർഘ്യമുള്ളത്), പ്ലമ്പർ 5, കാർപെന്റർ 5, ഷീറ്റ് മെറ്റൽ വർക്കർ 2, മെക്കാനിക്കൽ ഡീസൽ 8
പ്രായം: 1994 ഒക്ടോബർ 5 നും 2001 ഒക്ടോബർ 5നും ഇടയിൽ ജനിച്ചവർ.
സ്റ്റൈപ്പന്റ്: 5800-6300 രൂപ.
യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസ് പാസ്. + മൊത്തം 65 ശതമാനം മാർക്കോടെ അതത് ട്രേഡിലുള്ള ഐ.ടി.ഐ പാസ്.
ശാരീരിക യോഗ്യത: ഉയരം 150 സെ.മീ ഭാരം. 45 കി.ഗ്രാം. നെഞ്ചളവിൽ അഞ്ചു സെ.മീ വികാസശേഷി വേണം. കാഴ്ച 6/6, 6/9.
തിരഞ്ഞെടുപ്പ്: പത്താംക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽ നിന്ന് ക്ഷണിക്കപ്പെടുന്നവർക്ക് ജൂലായ് 21ന് എഴുത്തുപരീക്ഷയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടുത്ത ദിവസം അഭിമുഖവുമുണ്ടാകും.
അപേക്ഷ: അപേക്ഷാഫോം. ഹാൾടിക്കറ്റ് (രണ്ട് കോപ്പി) എന്നിവയുടെ മാതൃക ഫോർ പേപ്പറിലെടുത്ത് സ്വന്തം കൈപ്പടയിൽ പൂരിപ്പിച്ച് അയയ്ക്കണം. പ്രായം, യോഗ്യത, ജാതി/വിഭാഗം (എസ്.സി/എസ്.ടി/ഒ.ബി.സി/വികലാംഗർ).
സ്വഭാവസർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സ്വന്തം വിലാസമെഴുതി 5 രൂപ സ്റ്റാമ്പ് പതിച്ച കവറും (22 സെ.മീ ഃ 10 സെ.മീ) അപേക്ഷയ്‌ക്കൊപ്പം ഉൾപ്പെടുത്തണം.
വിലാസം: The Officer-in-Charge, Dockyard Apprentice School. Naval Ship Repair Yard, P.O< Naval Base, Karwar, Karnataka-581 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.