റാഫേല്‍ ഇടപാടില്‍ അഴിമതി; ഓരോ വിമാനത്തിനും 1,100 കോടി അധികം നല്‍കിയെന്ന് രാഹുല്‍,

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ വന്‍ അഴിമതി നടന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രാന്‍സില്‍ നിന്ന് ഓരോ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ക്കും 1,100 കോടി അധികം നല്‍കിയെന്ന് രാഹുല്‍ ആരോപിക്കുന്നു.റാഫേല്‍ ജെറ്റ് വിമാനം 1670 കോടി രൂപക്കാണ് മോദി സര്‍ക്കാര്‍ വാങ്ങിയത്. അതേ വിമാനം യുപിഎ സര്‍ക്കാര്‍ കരാറിലെത്തിയത് 570 കോടി രൂപക്കാണെന്നും രാഹുല്‍ പറയുന്നു. ഖത്തര്‍ ഈ വിമാനം വാങ്ങിയത് 1319 കോടി രൂപക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇങ്ങനെ അധിക തുക നല്‍കി യുദ്ധ വിമാനം വാങ്ങുമ്പോഴും നമ്മുടെ കരസേന സാമ്പത്തിക സഹായത്തിനായി സര്‍ക്കാരിനോട് യാചിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഡസ്സോള്‍ട്ട് ഏവിയേഷന്റെ 2016-ലെ വാര്‍ഷിക റിപ്പോര്‍ട്ട് ആധാരമാക്കിയാണ് രാഹുലിന്റെ ആരോപണം.

© 2024 Live Kerala News. All Rights Reserved.