ഫാറൂഖ് കോളേജിൽ വിദ്യർത്ഥികളെ മർദ്ദിച്ചതിന് അധ്യാപകർക്കെതിരെ കേസ്

ഫറൂഖ് കോളെജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോളെജിലെ ഹോളി ആഘോഷത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

നിയമ വിരുദ്ധമായി സംഘം ചേര്‍ന്നതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനുമാണ് കേസ്. എന്നാല്‍ കോളെജിലേക്ക് വിദ്യാര്‍ത്ഥികള്‍ അനധികൃതമായി കാര്‍ കയറ്റുകയും ഇത് തടഞ്ഞ അധ്യപകര്‍ക്ക് നേരെ വാഹനം ഇടിച്ച് കയറ്റി അനധ്യാപകന് പരുക്കേറ്റതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നുമാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.