ഡിപി എന്‍ഡിഎയുമായുള്ള ബന്ധം പൂര്‍ണ്ണമായി അവസാനിപ്പിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു എംപിമാരെ അറിയിച്ചു. ലോക്‌സഭയില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നാല്‍ പിന്തുണയ്ക്കാനും തീരുമാനമായി. ടിഡിപി പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. 16 എംപിമാരാണ് ടിഡിപിയ്ക്കു ലോക്‌സഭയിലുള്ളത്. ആറ് എംപിമാര്‍ രാജ്യസഭയിലുമുണ്ട്.
ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ചാണ് ടിഡിപി എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചത്. നേരത്തെ എന്‍ഡിഎയില്‍ പുറത്തു പോകുന്നതിന്റെ മുന്നോടിയായി തങ്ങളുടെ കേന്ദ്രമന്ത്രിമാരെ ടിഡിപി പിന്‍വലിച്ചിരുന്നു. അശോക് ഗജപതി രാജു, വൈ.എസ് ചൗധരിയുമാണ് പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചത്.