തിരുവന്തപുരം: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊതിപ്പെരുപ്പിച്ച മോദി മാജിക്കിന് അന്ത്യമായെന്ന സൂചനയാണ് തെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കുന്നതായി പിണറായി ട്വിറ്ററില്‍ കുറിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായിരുന്ന ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലും ബിജെപി സ്ഥാനാർഥികൾക്കു കനത്ത തോൽവി. രണ്ടിടത്തും സമാജ്‍വാദി പാർട്ടി (എസ്പി) അട്ടിമറി ജയം സ്വന്തമാക്കി.
ഇത്രനാളും മോഹനവാഗ്ദാനങ്ങള്‍ നല്‍കി മോദിസര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നു. ഇതിന് ജനം ബാലറ്റിലൂടെ അര്‍ഹമായ ശിക്ഷ നല്‍കിയെന്നും പിണറായി ട്വിറ്ററില്‍ കുറിച്ചു. രണ്ടിടത്തും കോൺഗ്രസിനു കെട്ടിവച്ച കാശു നഷ്ടമായി.