തിരുവനന്തപുരം : എം.പി വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. ഇടത് സ്വതന്ത്രനായാണ് വീരേന്ദ്രകുമാര്‍ പത്രിക നല്‍കുക. തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.
രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. വീരേന്ദ്രകുമാറുമായി സഹകരണം മാത്രം തുടരാനാണ് ഇന്നലത്തെ യോഗം തീരുമാനിച്ചത്. മുന്നണി പ്രവേശനം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ജെ.ഡി.യു-ജെ.ഡി.എസ് ലയനവും പിന്നീടായിരിക്കും