മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ചി​ത്രത്തിന് 27 ല​ക്ഷം രൂ​പ

വാ​ഷിം​ഗ്ട​ൺ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ചി​ത്രംലേ​ല​ത്തി​ൽ വി​റ്റു. 1931 സെ​പ്റ്റം​ബ​റി​ൽ ല​ണ്ട​നി​ൽ ന​ട​ന്ന ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ​വെ​ച്ച് മ​ദ​ൻ മോ​ഹ​ൻ മാ​ള​വ്യ​യോ​ടൊ​പ്പം ഗാ​ന്ധി ന​ട​ക്കു​ന്ന ചി​ത്ര​മാ​ണ് 27 ല​ക്ഷം രൂ​പയ്ക്ക് വിറ്റ് പോയത്. എം.​കെ. ഗാ​ന്ധി എ​ന്ന് ഇ​ടം​കൈ കൊ​ണ്ടാ​ണ് ഗാ​ന്ധി ചി​ത്ര​ത്തി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

19-ാം നൂ​റ്റാ​ണ്ടി​ൽ കാ​ൾ മാ​ക്സ് എ​ഴു​തി​യ ക​ത്ത് 53,509 ഡോ​ള​റി​ന് വി​റ്റു പോ​യി. ല​ണ്ട​നി​ൽ നി​ന്ന് ഇം​ഗ്ലീ​ഷ് എ​ഡി​റ്റ​ർ കൊ​ലെ​റ്റ് ഡോ​ബ്സ​ണി​ന് അ​യ​ച്ച​താ​ണ് ക​ത്ത്. 1903ൽ ​ലി​യോ ടോ​ൾ​സ്റ്റോ​യി എ​ഴു​തി​യ ക​ത്ത് 13 ല​ക്ഷ​ത്തി​നും ലേ​ല​ത്തി​ൽ പോ​യി.

ബോ​സ്റ്റ​ൺ ആ​സ്ഥാ​ന​മാ​ക്കി​യ ആ​ര്‍​ആ​ര്‍ ഓ​ക്ഷ​ന്‍ ക​മ്പ​നി​യാ​ണ് ലേ​ലം സം​ഘ​ടി​പ്പി​ച്ച​ത്. ഫെ​ബ്രു​വ​രി 17 മു​ത​ൽ മാ​ർ​ച്ച് ഏ​ഴു​വ​രെ​യാ​യി​രു​ന്നു ലേ​ലം.