ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ അഡ്വ. ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഡി. വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. തീരുമാനം ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് വിവരം.ചെങ്ങന്നൂര്‍ കാര്‍ഷിക സമിതി അംഗം, കെപിസിസി അംഗം എന്നീ നിലകളില്‍ മണ്ഡലത്തില്‍ വിജയകുമാറിനുള്ള സ്വാധീനം വോട്ടയായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

സിപിഐഎമ്മിനു വേണ്ടി ജില്ലാ സെക്രട്ടറി സജി ചെറിയാനായിരിക്കും മത്സരിക്കുക. ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പില്‍ ബിജെപിക്കു വേണ്ടി പി എസ് ശ്രീധരന്‍പിള്ളയാണ് മത്സരിക്കുന്നത്. ശ്രീധരന്‍ പിള്ളയിലൂടെ കേരള നിയമസഭയിലേക്ക് തങ്ങളുടെ രണ്ടാമത്തെ അംഗത്തെയാണ് പാര്‍ട്ടി സ്വപ്നം കാണുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള 42682 വോട്ടാണ് നേടിയത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബിജെപി നേടിയ എറ്റവും കൂടുതല്‍ വോട്ടാണിത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കെകെ രാമചന്ദ്രന്‍ നായര്‍ 52880 വോട്ടാണ് നേടിയത്. അതിനാല്‍ തന്നെ വീണ്ടും സ്ഥാനാര്‍ഥിയായി നിര്‍ത്തിയതിലൂടെ ഈ വോട്ടുകള്‍ ഭിന്നിപ്പിച്ച് ജയിക്കാമെന്നാണ് ബിജെപി കരുതുന്നത്.

© 2025 Live Kerala News. All Rights Reserved.