ഹാദിയാ കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി; ഹൈക്കോടതി വിധി റദ്ദാക്കി; ‘വിവാഹം നിയമപരം’

ഹാദിയാ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാദം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹാദിയയുടെ വിവാഹം റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും നിയമപരമായ വിവാഹം തടയാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഹാദിയ പ്രകടിപ്പിച്ച ആഗ്രഹിത്തിനപ്പുറം ഇക്കാര്യത്തില്‍ കോടതിക്ക് ഒന്നും തീരുമാനമെടുക്കാനില്ല. അവരെ ആരുടെയെങ്കിലും കൂടെ ജീവിക്കാന്‍ കോടതിക്ക് നിര്‍ബന്ധിക്കാനാവില്ല. ഹാദിയക്ക് പഠനം പൂര്‍ത്തിയാക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വിധി ന്യായത്തില്‍ വിശദീകരിക്കുന്നു.

ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിവാഹം റദ്ദാക്കാന്‍ ഹൈകോടതിക്ക് അധികാരമില്ല. ഭരണഘടനയുടെ 227ാം അനുഛേദ പ്രകാരം വിവാഹം റദ്ദാക്കാന്‍ സാധിക്കില്ല. വിവാഹം എന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള തീരുമാനമാണ്. അതില്‍ മൂന്നാമത് ഒരാള്‍ക്ക് ഇടപെടാനാവില്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ വിവാഹം കഴിക്കാന്‍ എടുത്ത തീരുമാനത്തെ ബഹുമാനിക്കേണ്ടതാണ്. അതിനാല്‍, വിവാഹ വിഷയത്തില്‍ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

© 2024 Live Kerala News. All Rights Reserved.