ഷുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരും സിബിഐയും ഹര്‍ജിയില്‍ വിശദീകരണം നല്‍കും.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു.

സിപിഎമ്മിലെ കണ്ണൂര്‍ ലോബി സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണിതെന്നാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

മന്ത്രി എ കെ ബാലന്‍ സിബിഐ അന്വേഷണം നടത്താമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ ലോബി മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതിനാലാണ് സിബിഐ അന്വേഷണം വേണ്ട എന്ന് സര്‍ക്കാരിന് പറയേണ്ടി വന്നത്. തീവ്രവാദ സ്വഭാവമുള്ള കൊലപാതകമാണ് ഷുഹൈബിന്റേതെന്നും ഹര്‍ജിയില്‍ പറയുന്നു.