ഷില്ലോംഗ്: എൻപിപി നേതാവ് കോൺറാഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയാവും. . ചൊവ്വാഴ്ച സാംഗ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 19 എംഎൽഎമാരുള്ള എൻപിപിയ്ക്കു പുറമേ ആറു സീറ്റുള്ള യുഡിപിയുടെയും രണ്ട് സീറ്റുള്ള എച്ച്എസ്പിഡിപിയുടെയും പിന്തുണ നേടിയെടുക്കാനും ബിജെപിക്കായി. ഒപ്പം മൂന്ന് സ്വതന്ത്രരും ഒറ്റ എംഎൽഎ മാത്രമുള്ള ചെറുകക്ഷിയും ബിജെപിയെ പിന്തുണച്ചതോടെ ബിജെപി നീക്കങ്ങൾ ഫലപ്രാപ്തിയിലെത്തുകയായിരുന്നു.
കേന്ദ്രമന്ത്രിമാരായ അൽഫോൺസ് കണ്ണന്താനം കിരൺ റിജിജു എന്നിവരാണ് ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്. ഒടുവിൽ 33 എംഎൽഎമാരുമായി ഇരുവരും സംസ്ഥാന ഗവർണർ ഗംഗാപ്രസാദിനെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു. . കേവലം രണ്ടു സീറ്റുമാത്രം നേടിയിട്ടും ഭരണം പിടിക്കാൻ ബിജെപി നടത്തിയ നീക്കങ്ങളാണ് ഇപ്പോള്‍ ലക്ഷ്യം കാണുന്നത്.
അന്തരിച്ച പി.എ. സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയെ മുൻപിൽ നിർത്തിയാണ് ബിജെപി ഭരണം സ്വന്തം പാളയത്തിലെത്തിച്ചത്.