ബിജെപി ത്രിപുര പിടിച്ചടക്കി. ബിജെപി ലീഡ് 43, സിപിഎം 16. ബംഗാളിന് പിന്നാലെ ത്രിപുരയും സിപിഎമ്മിനെ കയ്യൊഴിഞ്ഞു

ത്രിപുര : വോട്ടെണ്ണല്‍ പകുതിയിലേറെ കടന്നിരിക്കെ ത്രിപുരയില്‍ 25 വര്‍ഷത്തെ ചരിത്രം തിരുത്തിയെറിഞ്ഞു ബിജെപി ഭരണത്തിലേയ്ക്ക് . ആകെ 43 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ സിപിഎം മുന്നേറ്റം 16 സീറ്റുകളില്‍ മാത്രമാണ് .

സിപിഎമ്മിന് കനത്ത നാണക്കേട്‌ സമ്മാനിച്ചുകൊണ്ടാണ്‌ ബംഗാളിന് പിന്നാലെ ത്രിപുരയും സിപിഎമ്മിന് നഷ്ടമാകുന്നത്. ഇനി സിപിഎം അധികാരത്തിലുള്ളത് കേരളത്തില്‍ മാത്രമായി മാറി. വന്‍ മുന്നേറ്റം നേടിയ സാഹചര്യത്തില്‍ ലീഡ് നിലയില്‍ നേരിയ മാറ്റങ്ങള്‍ സംഭവിച്ചാലും ത്രിപുര ഭരണം ബിജെപി ഉറപ്പിച്ചു എന്ന് പറയാം .

ഇത് ത്രിപുരയിലെ ഭാവി രാഷ്ട്രീയത്തെപ്പോലും തലകീഴായി മറിക്കാന്‍ പോന്ന രാഷ്ട്രീയ മാറ്റമാണ്. കോണ്‍ഗ്രസിനുള്ള താക്കീതും.

ത്രിപുരയിലെ അവശേഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ ഒപ്പം കൂട്ടിയാണ് ബി ജെ പി സി പി എമ്മിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ തവണ 10 സീറ്റ് ഉണ്ടായിരുന്ന കോണ്‍ഗ്രസ് ത്രിപുരയില്‍ നാമാവശേഷമായി.

ചരിത്രത്തിലാദ്യമായി ത്രിപുരയില്‍ ബിജെപി അക്കൌണ്ട് തുറന്നത് തന്നെ ഭരണം പിടിച്ചു കൊണ്ടാണെന്നതാണ് കൌതുകകരം. അവസാന റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ത്രിപുരയില്‍ ബിജെപി 38 സീറ്റുകളുമായി ലീഡ് ഉയര്‍ത്തി .