മലപ്പുറം: ഇടതുമുന്നണിയില്‍ തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാര്‍. മലപ്പുറത്ത് സിപിഐ സമ്മേളന വേദിയില്‍ വച്ചാണ് വീരേന്ദ്രകുമാര്‍ ആഗ്രഹം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു വീരേന്ദ്രകുമാറിന്റെ ആഗ്രഹ പ്രകടനം. ജനതാദള്‍ യുണൈറ്റഡ് കേന്ദ്രനേതൃത്വം എന്‍ഡിഎ മുന്നണിയിലെത്തിയതിനെ തുടര്‍ന്ന് എംപി സ്ഥാനമൊഴിഞ്ഞ വീരേന്ദ്രകുമാര് യുഡിഎഫ് മുന്നണിയുമായുള്ള ബന്ധവും വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് മുന്നണിയില്‍ ചേര്‍ന്ന് പ്രവേത്തിക്കാനുള്ള ആഗ്രഹം വീരേന്ദ്രകുമാര്‍ പരസ്യമായി പ്രകടിപ്പിച്ചത്.
വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാകാനാണ് തനിക്ക് താല്‍പര്യമെന്നാണ് വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. >കുറച്ചുകാലം മുന്നണിയില്‍ നിന്ന് മാറി നിന്നത് കൊണ്ട് ഇടത് പക്ഷത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയ്ക്കുവേണ്ടിയും വര്‍ഗീയതയ്‌ക്കെതിരേയും അവസാനനിമിഷം വരെ പോരാടാന്‍ തയാറാണ്. അങ്ങനെയുള്ള പോരാട്ടത്തിന് ഇടത്പക്ഷത്തിന് മാത്രമേ കഴിയൂ. ഇന്ത്യയില്‍ ഇനി ഭാവി ഇടത്പക്ഷത്തിന് മാത്രമേയുള്ളൂവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.