തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധവിന്റെ മരണം സൃഷ്ടിച്ച വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. രാവിലെ പത്തിന് അഗളിയിലെ കിലയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും, അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് മധുവിന്റെ കുടുംബത്തെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.
അട്ടപ്പാടിയില്‍ ആദിവാസി ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികളുടെ വിലയിരുത്തല്‍ യോഗത്തില്‍ മുഖ്യമന്ത്രി നടത്തും.
മധുവിന്റെ കൊലപാതകത്തില്‍ പൊലീസിനും വനം വകുപ്പിനും വീഴ്ച പറ്റിയെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.