തെരഞ്ഞെടുപ്പ് തടസപ്പെട്ട നാഗാലാന്‍ഡിലെ പതിമൂന്ന് ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്

കോഹിമ: വിവിധ കാരണങ്ങളാല്‍ വോട്ടെടുപ്പ് തടസപ്പെട്ട നാഗാലാന്‍ഡിലെ 13 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കും. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.

ഒമ്പതു മണ്ഡലങ്ങളിലെ 13 ബൂത്തുകളിലായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം മൂന്നുവരെയാണ് വോട്ടെടുപ്പ് നടക്കുക. താമലു, പേരന്‍, കോഹിമ ടൗണ്‍, ചിസാമി, ഫെക്ക്, മെലൂരി, ടിസിറ്റ്, പുംഗ്‌റോ കിഫൈര്‍, ലോംഗ്ഹിം ചാരേ എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ്.

© 2024 Live Kerala News. All Rights Reserved.