സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കമാകും. സമ്മേളനം സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. നിരീക്ഷികരും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടെ 570 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള പൊതുചര്‍ച്ച നടക്കും. ഇന്നുമുതൽ നാല് ദിവസമാണ് സമ്മേളനം.
ഇത് ആദ്യമായാണ് മലപ്പുറം സിപിഐ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. സമ്മേളനത്തിന്റെ അവസാന ദിവസം പുതിയ സംസ്ഥാന കൗണ്‍സിലിനെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
സിപിഐഎം സമ്മേളനത്തില്‍ സിപിഐക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളും വിമർശനങ്ങളും ഏറെ ഗൗരവത്തോടെ തന്നെ സമ്മേളനം ചർച്ച ചെയ്യും. കെ എം മാണിയുടെ മുന്നണി പ്രവേശന വിഷയവും സമ്മേളനത്തിൽ ചർച്ച ചെയ്യും. പാർട്ടി മന്ത്രിമാരുടെ നടപടികളും സമ്മേളനത്തിൽ വിഷയമാകും.