ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇന്ന് വീണ്ടും സിബിഐ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് കാര്‍ത്തിയെ 15 ദിവസത്ത കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെടും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.
ഐഎന്‍.എക്‌സ് മീഡിയ കമ്പനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണം ധനമന്ത്രിയായിരുന്ന പി ചിദംബരത്തെ സ്വാധീനിച്ച് അട്ടിമറിക്കാന്‍ 10 ലക്ഷംരൂപ കോഴ വാങ്ങിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്. അതേസമയം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയില്‍ തുടരേണ്ട സാഹചര്യമില്ലെന്നും കാര്‍ത്തി ചിദംബരം കോടതിയില്‍ വാദിക്കും