ഐഎന്‍എക്‌സ് മീഡിയ കേസ്; കാർത്തി ചിദംബരം അറസ്​റ്റിൽ…

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും എത്തിയ കാര്‍ത്തിയെ ചെന്നൈയില്‍ വെച്ച് സിബിഐ അറസ്റ്റുചെയ്യുകയായിരുന്നു. ചട്ടങ്ങള്‍ മറികടന്ന് 2007 ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നാണ് കാര്‍ത്തിക്കെതിരെയുള്ള കേസ്.

പി .ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തി ഇത്തരത്തില്‍ ഒരു ഇടപാട് നടത്തുന്നത്. ഐഎന്‍എക്‌സില്‍ നിന്ന് കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും ആരോപണം ഉണ്ടായിരുന്നു. സംഭവത്തില്‍ ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വസതികളില്‍ നേരത്തെ സിബിഐ റെയ്ഡ് നടത്തിയിരുന്നു.