Live Blog: ആ ‘അഗ്നിചിറകുകള്‍’ക്ക് വിട… കലാമിന് രാഷ്ട്രത്തിന്റെ പ്രണാമം…

4.55 PM:

ഡോ.കലാമിന്റെ സംസ്‌കാരം വ്യാഴാഴ്ച; മൃതദേഹം നാളെ രാവിലെ രാമേശ്വരത്തേക്കു കൊണ്ടുപോകും

ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സംസ്‌കാര ചടങ്ങ്‌വ്യാഴാഴ്ച നടക്കും. മൃതദേഹം നാളെ രാവിലെ രാമേശ്വരത്തേക്കു കൊണ്ടുപോകും. സംസ്‌കാര ചടങ്ങ്‌ വ്യാഴം രാവിലെ 10.30ന് രാമേശ്വരത്ത് നടക്കുമെന്ന് കലക്ടര്‍ അറിയിച്ചു. നാളെ വൈകുന്നേരം വീടിനടുത്തുള്ള മൈതാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കും.

അതേസമയം, കലാമിന്റെ മൃതദേഹം രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിച്ചു. 12.30 ഓടെ പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹം ഏറ്റുവാങ്ങി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കര, വ്യോമ, നാവിക സേനാമേധാവികള്‍, ഡല്‍ഹി ഗവര്‍ണര്‍ നജീബ് ജുങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതിക്ക് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചു.


 

1.06 PM:

 

കലാമിന് രാഷ്ട്രത്തിന്റെ ബാഷ്പ്പാഞ്ജലി

ഡോ.കലാമിന്റെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി,പധാനമന്ത്രി എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ന് ഡല്‍ഹിയിലെ രാജാജി മാര്‍ഗിയിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ രാമേശ്വരത്ത് നടക്കും, കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങുകളില്‍ പങ്കെടുക്കും.മൃതദേഹം നാളെ മധുരവഴി രാമേശ്വരത്ത് എത്തിക്കും.

10983570_10153506615585798_3805609788416732893_n


 

11.40 AM:

കലാമിന്റെ മൃതദേഹംപ്രധാനമന്ത്രിയേറ്റുവാങ്ങി

മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു.വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിലാണ് ദില്ലിയിലെത്തിച്ചത്.മൂന്നു മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും

11760302_10155960349165165_1557520400807396452_n


 

11.00 AM:അബ്ദുള്‍ കലാമിന് പൊതുജനങ്ങള്‍ക്കു മൂന്നു മണിമുതല്‍ അദ്യോപചാരം അര്‍പ്പിക്കാം. സംസ്‌കാരം ജന്മനാടായ രാമേശ്വരത്ത് നാളെ നടക്കും


 

10.20 AM:

ന്യൂഡല്‍ഹി: അബ്ദുല്‍ കലാമിന്റെ മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങും. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിലേക്ക് കൊണ്ടുപോരുന്നത്. ഉച്ചയ്ക്ക മൂന്നു മണി മുതല്‍ രാജാജി മാര്‍ഗില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

സംസ്‌കാരം നടത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ എടുക്കും. ജന്മനാടായ രാമേശ്വരത്ത് സംസ്‌കാരം നടത്തണമെന്ന ആഗ്രഹം കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താകും തീരുമാനമെടുക്കുക.


 

 

10.10 AM:

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് നിയമസഭയുടെ ആദരം. കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച നേതാവായിരുന്നു കലാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. കേരളത്തിന്റെ വളര്‍ച്ച ആഗ്രഹിച്ച വ്യക്തിയായിരുന്നു. ഇരുപതു കൊല്ലത്തിലേറെക്കാലം തിരുവനന്തപുരത്ത് താമസിച്ച് ഒരു സാധാരണക്കാരനായും മലയാളിയായും ഇവിടെ ജീവിച്ചു. അവസാന നാളുവരെ കേരളത്തെ സ്‌നേഹിക്കുകയും കഴിവുകള്‍ വിനിയോഗിക്കുകയും ചെയ്തിരുന്ന ആളായിരുന്നു കലാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അബ്ദുല്‍ കലാമിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. അതേസമയം, ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി പറയാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സര്‍ക്കാരിനെ അറിയിച്ചു.

പുതിയ തലമുറയുടെ ഊര്‍ജസ്രോതസായിരുന്നു അബ്ദുല്‍ കലാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. നമ്മെ സ്വപ്നങ്ങളുടെ ചിറകുകളില്‍ സഞ്ചരിക്കാന്‍ അദ്ദേഹം പഠിപ്പിച്ചു. കേവലമായ സ്വപ്നങ്ങളായിരുന്നില്ല അദ്ദേഹം പകര്‍ന്നു നല്‍കിയതെന്നും വിഎസ് പറഞ്ഞു.

സ്പീക്കര്‍ എന്‍. ശക്തനും മറ്റു മന്ത്രിമാരും കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

 


10.00 AM: അബ്ദുല്‍ കലാമിന്റെ മൃതദേഹം  ഡല്‍ഹിയിലേക്ക് കൊണ്ടുപോയി  പ്രധാനമന്ത്രി മൃതദേഹം ഏറ്റുവാങ്ങും

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ മൃതദേഹം ഷില്ലോങ്ങില്‍നിന്ന് ഗുവാഹത്തി വഴി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹം ഏറ്റുവാങ്ങും. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിലേക്ക് കൊണ്ടുപോരുന്നത്. രാവിലെ 11.30ന് ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.

സംസ്‌കാരം നടത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ എടുക്കും. ജന്മനാടായ രാമേശ്വരത്ത് സംസ്‌കാരം നടത്തണമെന്ന ആഗ്രഹം കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താകും തീരുമാനമെടുക്കുക.

ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് 6.52നു ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ ഡോ. കലാമിനെ ഉടന്‍തന്നെ നഗരത്തിലെ ബഥനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും താമസിയാതെ അന്ത്യം സംഭവിക്കുകയായിരുന്നു. രാത്രി ഒന്‍പതുമണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.


10:35 PM

എപിജെ അബ്ദുള്‍ കലാമിന്റെ മരണത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി അനുശോചിച്ചു.


 

10:15PM

തന്റെ മാര്‍ഗ്ഗ ദര്‍ശ്ശിയാണ് എപിജെ അബ്ദുള്‍ കലാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.


 09:20PM


08:55 PM

ഷില്ലോങില്‍ പ്രബന്ധ അവതരണത്തിനിടെ കുഴഞ്ഞു വീണ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കാലാം അന്തരിച്ചു. ഹൃദായാഘാതമാണ് മരണ കാരണം…


08:40 PM

കലാമിനെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിലാണ് ഞങ്ങള്‍. ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബെത്തനെ ആശുപത്രി ഡയറക്ടര്‍ ജോണ്‍ സൈലോ അറിയിച്ചു.


ഷില്ലോങ്ങ്: ഷില്ലോങ് ഐഐടിയില്‍ പ്രസംഗത്തിനിടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം കുഴഞ്ഞുവീണു. കലാമിനെ ഷില്ലോങിലെ ബത്തനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രബന്ധം അവതരണത്തിനിടെയാണ് കുഴഞ്ഞു വീണത്. കഴിഞ്ഞ ഏതാനം നാളുകളായി ഹൃദ്രോഗത്തെത്തുടര്‍ന്ന ചികിത്സയിലായിരുന്നു.

84 വയസ്സുകാരനായ കലാം 2002 മുതല്‍ 2007 വരെഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

20150727094132

  ഷില്ലോങ്ങ് യാത്രയ്ക്ക് മുമ്പുള്ള കലാമിന്റെ ട്വീറ്റ്‌

© 2024 Live Kerala News. All Rights Reserved.