ദുബായ്: ഡയറക്റ്റ് മാര്‍ക്കറ്റിംഗും ഇ കോമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ ഫിജികാര്‍ട്ട്.കോം തങ്ങളുടെ വിപുലമായ ഉത്പന്ന ശൃംഖലയിലേക്ക് പ്രമുഖ പോഷകാഹാര സപ്ലിമെന്റായ ന്യൂട്രിചാര്‍ജ് ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കി. ദുബായിലെ അല്‍ – തവാര്‍ 3 വെഡ്ഡിംഗ് സെന്ററില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരിലൊരാളായ ലോകോത്തര ടെന്നീസ് താരം സാനിയ മിര്‍സ ന്യൂട്രിചാര്‍ജ് ഔദ്യോഗികമായി ഫിജികാര്‍ട്ട്.കോമിലൂടെ വിപണിയിലിറക്കി.
ദുബായില്‍ നടന്ന ചടങ്ങില്‍ ഫിജികാര്‍ട്ട്.കോം ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍, സി ഇ ഓ ഡോ. ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനീഷ് കെ ജോയ് എന്നിവര്‍ പങ്കെടുത്തു. മനുഷ്യ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഫലപ്രാപ്തി പൂര്‍ണ്ണമായും തെളിയിക്കപ്പെട്ട ആഗോള നിലവാരത്തിലുള്ള പോഷകാഹാരവും പഥ്യാഹാരപരമായ സപ്ലിമെന്റുകളും ഉള്‍പ്പെട്ടതാണ് ന്യൂട്രിചാര്‍ജ്.