സൗദിയില്‍ സൈന്യത്തില്‍ വന്‍ അഴിച്ചുപണി, മേധാവിമാരെ പുറത്താക്കി

റിയാദ്: സൗദി അറേബ്യയയില്‍ സൈന്യത്തില്‍ വന്‍ അഴിച്ചുപണി. ചീഫ് ഓഫ് സ്റ്റാഫിനെ ചുമതലപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും സല്‍മാന്‍ രാജാവ് ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്.

സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കരസേനയുടെയും വ്യോമസേനയുടെയും കമാന്‍ഡര്‍മാരെയും നീക്കിയതായും വിവരമുണ്ട്.

സൈനിക മേധാവിമാരെ പുറത്താക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. സൗദിയുടെ പരമ്പരാഗത നയങ്ങളില്‍ നിരവധി മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മാറ്റങ്ങളെന്നാണ് സൂചന.