ശുഹൈബ് കൊലപാതകം; നിയമസഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തി വച്ചു

സംസ്ഥാനത്ത് ഈ മാസം ഉണ്ടായ കൊലപാതകങ്ങളില്‍ പ്രതിപക്ഷ ബഹളം. ബജറ്റ് സമ്മേളനത്തിനായി സഭ ആരംഭിച്ചപ്പോള്‍ കറുത്ത ബാഡ്ജുകള്‍ കുത്തിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി ആരംഭിക്കുകയായിരുന്നു.

ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷ പ്രതിഷേധം കടുപ്പിച്ചു. കണ്ണൂരിലെ ശുഹൈബ് വധത്തില്‍ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം, ഗൂഡാലോചനക്കുറ്റം കൂടി അന്വേഷിക്കുക, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം, മണ്ണാര്‍കാട് സഫീറിന്റെ കൊലപാതകം എന്നിവ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി സംഭവത്തില്‍ മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഇതിനിടെ പ്രതിപക്ഷ ബഹളം കാരണം ചോദ്യോത്തര വേള തടസ്സപ്പെട്ടു. പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധം തുടരുകയാണ്.

© 2025 Live Kerala News. All Rights Reserved.