മധുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കൽ കോളേജിൽ

അട്ടപ്പാടിയിൽ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കൽ കോളേജിൽ നടക്കും. മധുവിനെ മർദ്ദിച്ച് കൊന്നതിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫ് ഇന്ന് ഹർത്താൽ നടത്തും. മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മധുവിന്റെ കുടുംബത്തെ അട്ടപ്പാടിയിലെത്തി മന്ത്രി എ.കെ.ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരൻ തുടങ്ങിയവർ ഇന്ന് സന്ദർശിക്കും.

വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ മോഷണക്കുറ്റം ആരോപിച്ച് മധുവിനെ മർദിച്ചത്. തുടർന്ന് മുക്കാലി ജംഗ്ഷനിലെ സി.ഐ.ടി.യു വെയിറ്റിംഗ് ഷെഡിലെത്തിച്ച് പ്രദര്‍ശിപ്പിക്കുകയായിരുന്നു. പിന്നീട് പോലീസിൽ ഏൽപ്പിച്ച മധു ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു.