പിഎന്‍ബി തട്ടിപ്പ് ; ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മോദി

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ശാഖയില്‍ 11000 കോടിയുടെ തട്ടിപ്പ് നടത്തി രത്‌നവ്യാപാരി നീരവ് മോദി രാജ്യം വിട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും അനുവദിക്കില്ല. സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മോദി പറഞ്ഞു.
ഇക്കണോമിക്‌സ് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു മോദി. പൊതു പണം കൊള്ളയടിക്കുന്നത് സഹിക്കാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്ര വലിയ തട്ടിപ്പ് നടന്നിട്ടും പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.
മോദിയുടെ 94.52 കോടിയുടെ സ്വത്തുക്കളും 9 ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു. മോദിയുടേതും ബന്ധപ്പെട്ട സ്ഥാപനങ്ങളുടേയും 145 കോടി രൂപ നിക്ഷേപമുള്ള അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്