ചീഫ് സെക്രട്ടറിക്ക് മര്‍ദ്ദനമേല്‍ക്കുന്നത് കണ്ടെന്ന് കെജ്‌രിവാളിന്റെ ഉപദേശകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റ സംഭവത്തില്‍ എഎപിയെ കുരുക്കിലാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേശകന്‍. അന്‍ഷു പ്രകാശിന് മര്‍ദനമേല്‍ക്കുന്നതു കണ്ടെന്നും സംഘര്‍ഷത്തില്‍ അദ്ദേഹത്തിന്റെ കണ്ണട വീണുപൊട്ടിയെന്നും കെജ്‌രിവാളിന്റെ ഉപദേശകന്‍ വി.കെ ജെയ്ന്‍ പോലീസിനു മൊഴിനല്‍കി.

കേസില്‍ എഎപി എംഎല്‍എമാരുടെ ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കുന്നതിനിടെ ജെയ്‌നിന്റെ സാക്ഷിമൊഴി പൊലീസ് കോടതിയില്‍ നല്‍കി. എഎപി എംഎല്‍എമാര്‍ അന്‍ഷു പ്രകാശിനെ വളയുകയും അദ്ദേഹത്തെ അവര്‍ ആക്രമിക്കുകയും ചെയ്തു. ഈ സമയം അന്‍ഷു പ്രകാശിന്റെ കണ്ണട താഴെവീണുപോട്ടുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

ജെയ്ന്‍ ബുധനാഴ്ച നല്‍കിയ മൊഴിയില്‍നിന്നും വിരുദ്ധമായ മൊഴിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. താന്‍ സംഭവം കണ്ടില്ലെന്നും ഈ സമയം കുളിമുറിയിലായിരുന്നു എന്നാണ് ജെയ്ന്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.