ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹം; വീട്ടുതടങ്കലിലെ പീഡനം പിതാവ് മറുപടി നല്‍കണം- സുപ്രീം കോടതി

ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമെന്ന് സുപ്രീംകോടതി. ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു പരാതിയില്‍ പിതാവ് അശോകന്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് സര്‍ക്കാരാണ്. കേസില്‍ ഹാദിയ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങളില്‍ എന്‍.ഐ.എയ്ക്കും മറുപടി നല്‍കാന്‍ സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഈശ്വറിനെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ഹാദിയ പിന്‍വലിച്ചു.

കേസ് അടുത്തമാസം എട്ടിന് വീണ്ടും പരിഗണിക്കും. എന്നാല്‍ കേസ് പരിഗമിക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഹാദിയ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എയ്ക്കും, രാഹുല്‍ ഇശ്വറിനുമെതിരായി ആദ്യം ആരോപണം നടത്തിയിരുന്നു. പിന്നീട് വീട്ടുകാര്‍ വീട്ടുതടങ്കലില്‍ വെച്ച് മയക്കുമരുന്ന് നല്‍കി എന്നും ഹാദിയ സത്യവാങ് മൂലത്തില്‍ ആരോപിച്ചിരുന്നു. ഈ കാര്യങ്ങളില്‍ മറുപടി നല്‍കാനാണ് പിതാവ് അശോകന്‍ കൂടുതല്‍ സമയം ചോദിച്ചത്.

© 2024 Live Kerala News. All Rights Reserved.