ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. ഒരിടവേളയ്ക്ക് ശേഷമാണ് കേസ് വീണ്ടും കോടതിയിലെത്തുന്നത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സുപ്രീംകോടതി കക്ഷി ചേര്‍ത്ത ഹാദിയ കഴിഞ്ഞ ദിവസം വിശദമായ സത്യവാങ്മൂലം എഴുതി സമര്‍പ്പിച്ചിരുന്നു.
വീട്ടുതടങ്കലില്‍ കഴിയവേ ഭക്ഷണത്തില്‍ മയക്കു മരുന്ന് കലര്‍ത്തിയതായി സത്യവാങ്മൂലത്തില്‍ ഹാദിയ ആരോപിക്കുന്നുണ്ട്. ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോയി ലൈംഗികഅടിമയാക്കുകയാണ് ഷെഫിന്‍ ജഹാന്‍റെ ലക്ഷ്യമെന്ന് അച്ഛന്‍ അശോകനും ആരോപിക്കുന്നു.